കോഴിക്കോട് ചേവായൂരിലാണ് സംഭവം. കുരുവട്ടൂര്‍ പുല്ലാളൂര്‍ സ്വദേശി ഷനീദ് അറഫാത്തിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്.
അൻപതിലധികം സ്‌കൂട്ടറുകള്‍ ഇയാള്‍ മോഷ്ടിച്ചതായി പൊലീസ് പറയുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് അവരുടെ സ്‌കൂട്ടറുകള്‍ മോഷ്ടിക്കുകയാണ് ഷനീദിന്റെ രീതി. മോഷണത്തില്‍ ഷനീദ് തുടരുന്ന പ്രത്യേകതയാണ് പൊലീസിന് തുമ്പായത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 11 സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ സമാനമായ രീതിയില്‍ മോഷണം പോയി. പതിനൊന്ന് മോഷണത്തിലും സ്ത്രീകളുടെ പിന്നാലെ ഒരു ബൈക്ക് ഫോളോ ചെയ്യുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.