രണ്ട് വയസുകാരന്റെ വിരൽ ഇഡ്ഡലി തട്ടിൽ കുടുങ്ങി; പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ...




 

തിരുവനന്തപുരം: ഇഡ്ഡലി തട്ടിൽ വിരൽ കുടുങ്ങിയ രണ്ട് വയസുകാരനെ രക്ഷിക്കാൻ ഒടുവിൽ ഫയർഫോഴ്സ് തന്നെ എത്തി. നെയ്യാറ്റിൻകര ആശുപത്രി ജം​ഗ്ഷനു സമീപം തിരുവാതിരയിൽ അരവിന്ദന്റെ മകൻ ഗൗതം നാരായണന്റെ വലത് കൈയുടെ ചൂണ്ടു വിരലിലാണ് കളിക്കുന്നതിനിടെ ഇഡ്ഡലി തട്ട് കുടുങ്ങിയത്.  

എണ്ണ, സോപ്പ് തുടങ്ങി പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് രാത്രി പതിനൊന്നരയോടെ ഫയർ ഫോഴ്സിന്റെ സഹായം തേടിയത്. ഉടൻ തന്നെ ഫയർ ഫോഴ്സ് സംഘം എത്തി.

ജീവനക്കാർ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ഇഡ്ഡലിത്തട്ട് വിരലിൽ നിന്ന് നീക്കം ചെയ്തത്. രണ്ട് വയസുകാരൻ പലപ്പോഴും കരച്ചിലിന്റെ വക്കോളം എത്തിയെങ്കിലും ഫയർ ഫോഴ്സ് ജീവനക്കാരുടെ ലാളനയ്ക്കു മുന്നിൽ ശ്രദ്ധ മാറി. സീനിയർ ഫയർ ഓഫീസർ വിനു ജസ്റ്റിന്റെ നേതൃത്വത്തിൽ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

أحدث أقدم