പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്തിലെ മിഴി അടഞ്ഞുകിടക്കുന്ന തെരുവുവിളക്കുകൾ പുനസ്ഥാപിക്കുക, ഭരണസമിതിയുടെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, വികസന പ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി കാളച്ചന്തയിൽ നിന്നും പ്രതിക്ഷേധ പ്രകടനവും പഞ്ചായത്താഫീസ് പടിക്കൽ ധർണ്ണയും നടത്തി. കോട്ടയം ഡിസിസി മുൻ പ്രസിഡൻ്റ് ശ്രീ ജോഷി ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ സണ്ണി പാമ്പാടി, ഷേർലി തര്യൻ, മാത്തച്ചൻ പാമ്പാടി, അനീഷ് ഗ്രാമറ്റം, അനിയൻ മാത്യു ,പാപ്പച്ചിസാർ,ഏലിയാമ്മ ആൻ്റണി,സുജാത ശശീന്ദ്രൻ ,സെബാസ്റ്റ്യൻ ജോസഫ്, ഉഷാകുമാരി, മേരിക്കുട്ടി മർക്കോസ്, റാണി തോമസ്, NJ പ്രസാദ്, ബിജു പുത്തൻകുളം, രതീഷ് തോട്ടപ്പള്ളി, പ്രിൻസ് കാർത്തി എന്നിവർ പ്രസംഗിച്ചു
പാമ്പാടി പഞ്ചായത്ത് ഭരണസമതിക്കെതിരെ പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി കാളച്ചന്തയിൽ നിന്നും പ്രതിക്ഷേധ പ്രകടനവും പഞ്ചായത്താഫീസ് പടിക്കൽ ധർണ്ണയും നടത്തി.
ജോവാൻ മധുമല
0
Tags
Pampady News