ന്യൂഡൽഹി : ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. അതിര്‍ത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ചാണ് രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
അതിര്‍ത്തിക്കടുത്ത് രജൗരി ജില്ലയിലെ നൗഷേറാ – സുന്ദര്‍ബനി സെക്ടറിനടുത്താണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.