ചെയർമാൻ കോൺടാക്ട് പ്രോഗ്രാമിലൂടെ ജോസ് കെ മാണി പ്രവർത്തകരുമായി സംവദിക്കുന്നു, കോട്ടയം ജില്ലയിലെ കേരളാകോൺഗ്രസ് (എം) പ്രവർത്തനം ശക്തമാക്കുന്നു





കോട്ടയം: കേരളാകോൺഗ്രസ് (എം) സെമികേഡർ പാർട്ടി ലക്ഷ്യത്തോടെയുള്ള പാർട്ടിചെയർമാൻ ജോസ് കെ മാണി വാർഡ് പ്രസിഡന്റുമാരെ നേരിട്ട്കാണുന്ന “ചെയർമാൻ കോൺടാക്റ്റ്” പ്രോഗ്രാമിന്റെയും മെമ്പർഷിപ്പ് വിതരണത്തിന്റെയും മുന്നൊരുക്കപ്രവർത്തനങ്ങളുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ എന്ന നിലയിൽ
ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച 82 മണ്ഡല ശില്പശാലകളും ഒക്ടോബർ 7 തിയതിയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല സോഷ്യൽമീഡിയ കോർഡിനേറ്റർ പ്രദീപ് വലിയപറമ്പിൽ എന്നിവർ അറിയിച്ചു.
ചെയർമാൻ ജോസ് കെ മാണിയുടെ നിർദേശപ്രകാരം ജില്ലയിലെ 1140 വാർഡുകളിലും 1564 ബൂത്തുകളിലും ഭാരവാഹികളുടെ കുറവ് പരിഹരിച്ചു പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ ശിൽപ്പശാലകൾ നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു
.മൂന്നുമാസം നീണ്ടുനിൽക്കുന്ന തുടർപ്രവർത്തനങ്ങൾ പാർട്ടിയുടെ 57 ജന്മദിനമായ ഒക്ടോബർ 9 ന് തുടക്കം കുറിച്ച് ഡിസംബർ 31 ന് പൂർത്തീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Previous Post Next Post