ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന 12 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ്. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷ് മിശ്രക്ക് പോലീസിന്റെ ഉത്തരവ് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ രണ്ടാമതയച്ച നോട്ടീസിനെ തുടർന്നാണ് ആശിഷ് മിശ്ര ഇന്നലെ രാവിലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.