മാനന്തവാടി:പിലാക്കാവ് സ്വദേശിനിയായ അഞ്ചു വയസ്സുകാരിയെയും മാതാവിനെയും കത്തി കാണിച്ച് സ്വർണം കവരാൻ ശ്രമിച്ച യുവാവിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പിലാക്കാവ് കല്ലിങ്കൽ നിഖിൽ(27)ആണ് പിടിയിലായത്.
വീടിന്റെ അടുക്കള വാതിൽ വഴി അകത്ത് കയറിയ ഇയാൾ 5വയസ്സുള്ള കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടക്കുന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഒച്ച വച്ചതിനെ തുടർന്ന് ഓടിയെത്തിയ മാതാവിന്റെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കാനും ശ്രമം നടന്നു. ഇതേ തുടർന്ന് കുട്ടിയും മാതാവും ഒച്ച വച്ചപ്പോൾ അയൽവാസികൾ ഓടിക്കൂടുകയും ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച നിഖിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു. തുടർന്ന് പോലീസിൽ അറിയിക്കുകയും പോലീസെത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പ്രതിയുടെ പേരിൽ പോലീസ് കവർച്ച ശ്രമത്തിനും ഭവനഭേദനത്തിനും കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രതിയെ റിമാൻഡ് ചെയ്തു.