ഒമാനിൽ രണ്ടിടത്ത് വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

റ്റിജോ എബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 
ഒമാനിൽ രണ്ടിടത്തുണ്ടായ വാഹനാപകടത്തിൽപെട്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. എറണാകുളം വൈറ്റിലസ്വദേശി വാഴപ്പിളളി വീട്ടിൽ ഫിറോസ് ബാബുവും(30), തൃശൂർ മണലൂർ പഞ്ചായത്തിലെ തെക്ക് പുറത്തൂർ ലിജു ജോയ് (30) എന്നിവരാണ് മരിച്ചത്.
ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുഖമിനടുത്തുണ്ടായ വാഹനപകടത്തിലാണ് ഫിറോസ് ബാബു മരണപ്പെട്ടത്. ഫിറോസ് ബാബു ഗാലയിലെ ഒമാൻ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.മസ്‌കത്തിലെ അൽ ഖൂദ് പ്രദേശത്തെ സായുധ സേനാ ആശുപത്രിക്ക് മുമ്പിൽ വെച്ച് നടന്ന വാഹനാപകടത്തിലാണ് തൃശൂർ സ്വദേശി ലിജു ജോയി മരിച്ചത്. ലിജുവിന് ഒപ്പം സഞ്ചരിച്ചിരുന്ന കാസർഗോഡ് സ്വദേശി രാകേഷ് തെക്കുംകരയെ പരിക്കുകളോടെ അൽ ഖൂദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിറോസ് ബാബുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുളള നടപടികൾ പൂർത്തീകരിച്ചു വരുന്നു. മാതാവ് ഷംല, പിതാവ് നൗഷാദ്.
Previous Post Next Post