ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു







രാജസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തെ തുടർന്ന് ബസ് തീപിടിച്ചു. ഇത് പൂർണമായി കത്തിയമർന്നു

ബാർമർ-ജോധ്പൂർ ദേശീയപാതയിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബലോത്രയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. 25 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 10 പേരെ രക്ഷപ്പെടുത്തി.

أحدث أقدم