നി'യന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ്13 വാഹനങ്ങളുമായി കൂട്ടിയിടിച്ചുനിരവധിപ്പേര്‍ക്ക് പരുക്ക്


എറണാകുളം ▪️ എറണാകുളത്ത് ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാറുകളില്‍ ഇടിച്ചു. പതിമൂന്ന് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. കാറുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. എറണാകുളത്ത് ഫോര്‍ഷോര്‍ റോഡില്‍ ഫൈന്‍ ആര്‍ട്‌സ് ഹാളിനു സമീപമാണ് വാഹനങ്ങളുടെ കൂട്ടയിടിയില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റത്. മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തു വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് വാഹനങ്ങളിലേക്ക് ഇടിക്കുകയായിരുന്നു.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഇടിച്ചു തകര്‍ത്ത ശേഷം മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. 13 വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. റോഡില്‍ തിരക്കേറിയ സമയത്തായിരുന്നു അപകടം. ഓട്ടോറിക്ഷയിലും കാറുകളിലും യാത്ര ചെയ്തവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ ബ്രേക്ക് പെഡല്‍ തകര്‍ന്നതായി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ബസിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്.
Previous Post Next Post