തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരിലും കോവിഡ് ബാധ കൂടുന്നതായി ആേരാഗ്യവകുപ്പിന്റെ തന്നെ കണക്കുകൾ. 2021 ജൂണിനുശേഷം 1.38 ലക്ഷം (1,38,499) പേർ ഇങ്ങനെ രോഗബാധിതരായി. ഒക്ടോബർവരെയുള്ള കണക്കുപ്രകാരം ഒരു ഡോസ് വാക്സിൻ എടുത്ത 2344 പേരും രണ്ടു ഡോസ് എടുത്ത 755 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇത്തരം മരണങ്ങളിൽ കൂടുതൽ മറ്റു രോഗങ്ങൾ ഉണ്ടായിരുന്നവരോ 80 ന് മുകളിൽ പ്രായമുള്ളവരോ ആണ്._
_പൂർണമായും വാക്സിനേഷൻ ലഭിച്ച് 14 ദിവസം പിന്നിട്ടവരിൽ ഉണ്ടാകുന്ന അണുബാധയെ 'ബ്രേക് ത്രൂ ഇൻഫെക്ഷൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു വാക്സിനും നൂറു ശതമാനം ഫലപ്രദമല്ലെന്നതിനാൽ നിശ്ചിത ശതമാനത്തിന് ബ്രേക്ക് ത്രൂ ഇൻഫെക്ഷനുണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു. കേരളത്തിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കൂടുതലായതിനാലാണ് ഈ ചെറിയ ശതമാനം വലിയ സംഖ്യയാകുന്നത്._