രണ്ടു​ ഡോസെടുത്ത 1.38 ലക്ഷം പേരിൽ കോവിഡ്​ ബാധയെന്ന് കണക്കുകൾ


തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത്​ ര​​ണ്ടു​ ​ഡോസ്​ വാ​​ക്​​​സി​​ൻ സ്വീ​​ക​​രി​​ച്ച്​ 14 ദി​​വ​​സം പി​​ന്നി​​ട്ട​​വ​​രി​​ലും ​കോ​​വി​​ഡ്​ ബാ​​ധ കൂ​​ടു​​ന്ന​​താ​​യി ആ​േ​​രാ​​ഗ്യ​​വ​​കു​​പ്പി​ന്റെ ​​ത​​ന്നെ ക​​ണ​​ക്കു​​ക​​ൾ. 2021 ജൂ​​ണി​​നു​​ശേ​​ഷം 1.38 ല​​ക്ഷം (1,38,499) പേ​​ർ ഇ​​ങ്ങ​​നെ രോ​​ഗ​​ബാ​​ധി​​ത​​രാ​​യി. ഒ​​ക്​​​ടോ​​ബ​​ർ​​വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​പ്ര​​കാ​​രം ഒ​​രു ഡോ​​സ്​ വാ​​ക്​​​സി​​ൻ എ​​ടു​​ത്ത 2344 പേ​​രും ര​​ണ്ടു​ ഡോ​​സ്​ എ​​ടു​​ത്ത 755 പേ​​രും കോ​​വി​​ഡ്​ ബാ​​ധി​​ച്ച്​ മ​​രി​​ച്ചു. ഇ​​ത്ത​​രം മ​​ര​​ണ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ മ​​റ്റു​ രോ​​ഗ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​വ​​രോ 80 ന്​ ​​മു​​ക​​ളി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​രോ ആ​​ണ്._
_പൂ​​ർ​​ണ​​മാ​​യും വാ​​ക്സി​​നേ​​ഷ​​ൻ ല​​ഭി​​ച്ച്​ 14 ദി​​വ​​സം പി​​ന്നി​​ട്ട​​വ​​രി​​ൽ ഉ​​ണ്ടാ​​കു​​ന്ന അ​​ണു​​ബാ​​ധ​​യെ 'ബ്രേ​​ക്​ ത്രൂ ​​ഇ​​ൻ​​ഫെ​​ക്​​​ഷ​​ൻ' എ​​ന്നാ​​ണ്​ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. ഒ​​രു വാ​​ക്സി​​നും നൂ​​റു ശ​​ത​​മാ​​നം ഫ​​ല​​പ്ര​​ദ​​മ​​ല്ലെ​​ന്ന​​തി​​നാ​​ൽ നി​​ശ്ചി​​ത ശ​​ത​​മാ​​ന​​ത്തി​​ന്​ ബ്രേക്ക്‌ ത്രൂ ​​ഇ​​ൻ​​ഫെ​​ക്​​​ഷ​​നു​​ണ്ടാ​​കാ​​മെ​​ന്ന്​​ വി​​ദ​​ഗ്​​​ധ​​ർ പ​​റ​​യു​​ന്നു. കേ​​ര​​ള​​ത്തി​​ൽ വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം കൂ​​ടു​​ത​​ലാ​​യ​​തി​​നാ​​ലാ​​ണ്​ ഈ ​​ചെ​​റി​​യ ശ​​ത​​മാ​​നം വ​​ലി​​യ സം​​ഖ്യ​​യാ​​കു​​ന്ന​​ത്._

أحدث أقدم