ഇതിനെ തുടർന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ നൂതന മാർഗങ്ങൾ ഉപയോഗിക്കുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി .
ആടിന്റെ ഉദരത്തിൽ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 17 കിലോ മയക്കുമരുന്നാണ് അധികൃതർ ഏറ്റവും ഒടുവിൽ പിടികൂടിയത് . അയൽ രാജ്യത്ത് നിന്നാണ് കുവൈത്തിലേക്ക് ഇത്തരത്തിൽ മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചത് .
ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലിയുടെയും നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെയും സാന്നിധ്യത്തിൽ കള്ളക്കടത്ത് ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തുകയായിരുന്നു . പ്രതികളെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.