വളർത്തുമൃഗങ്ങൾക്ക് സാർസ് കോവ് 2 ന്റെ ആൽഫ വകഭേദം ബാധിക്കാമെന്ന് പഠനം. വെറ്ററിനറി റെക്കോർഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇതിനെ യുകെ വേരിയന്റ് അല്ലെങ്കിൽ B.1.1.7 എന്നറിയപ്പെടുന്നു.
ഈ വകഭേദം അതിന്റെ വർദ്ധിച്ച സംക്രമണക്ഷമതയും പകർച്ചവ്യാധിയും കാരണം ഇംഗ്ലണ്ടിൽ നിലവിലുള്ള വകഭേദങ്ങളെ അതിവേഗം മറികടന്നതായും പഠനത്തിൽ പറയുന്നു. വളർത്തുമൃഗങ്ങളിൽ സാർസ് കോവ് 2 ആൽഫ വേരിയന്റിന്റെ ആദ്യ തിരിച്ചറിയൽ പഠനമാണിത്. രണ്ട് പൂച്ചകൾക്കും ഒരു നായയ്ക്കും പിസിആർ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു.
ഈ വളർത്തുമൃഗങ്ങൾക്ക് അസുഖം വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും പഠനത്തിൽ പറയുന്നു.