ട്രെയിന്‍ തട്ടി 3 കാട്ടാനാകള്‍ ചരിഞ്ഞു; പാലക്കാട് - കോയമ്പത്തൂര്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു


പ്രതീകാത്മക ചിത്രം
 

പാലക്കാട്: ട്രെയിന്‍ തട്ടി കാട്ടാനാകള്‍ ചരിഞ്ഞു. കോയമ്പത്തൂരിനടുത്ത് നവക്കരയിലാണ് ആനകള്‍ ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ആനകള്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തമിഴ്‌നാട് - കേരള അതിര്‍ത്തിയില്‍ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. ഇതേതുടര്‍ന്ന് പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

أحدث أقدم