കോട്ടയം : കള്ള നോട്ട് കേസിൽ പ്രതിയായി നാടുവിട്ട് 30 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിയെ വയനാട്, കമ്പളക്കാട് നിന്ന് കോട്ടയം ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.
അതിരമ്പുഴ , കുന്നുംപുറത്ത് വീട്ടിൽ തോമസ് (68) നെ ആണ് കോട്ടയം ക്രൈം ബ്രാഞ്ച് S P സാബു മാത്യു K M ന്റെ നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് DySP അമ്മിണിക്കുട്ടൻ എസ് ന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
1990 ൽ തോമസിനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതിയിൽ വിസ്താരം നടക്കുന്നതിനിടെ തോമസ് കുടുംബത്തോടൊപ്പം ഒളിവിൽ പോവുകയായിരുന്നു. തുടർന്നാണ് ക്രൈം ബ്രാഞ്ചിനു കേസ് കൈമറിയായത്.
നാടുമായി യാതൊരു ബന്ധവുമില്ലാതെയാണ് വര്ഷങ്ങളോളം തോമസും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ തോമസിനെ നിരീക്ഷണം നടത്തി വന്നപ്പോളാണ് വയനാട്, അമ്പലവയൽ ഭാഗത്ത് കുടുംബവുമായി താമസിച്ച് വരുന്നതായി സൂചന ലഭിച്ചത്.
തുടർന്ന് DySP യും സംഘവും വയനാട് കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും കമ്പളക്കാട് പറളിക്കുന്നിൽ തോമസ് നോക്കി നടത്തുന്ന എസ്റ്റേറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ASI മാരായ ഷാജൻ മാത്യു, ഗിരീഷ് ബി, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് എസ് കുമാർ,സിവിൽ പോലീസ് ഓഫീസർ ജാഫർ സി റസാക്ക് വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിമോൾ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.