“അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയിൽ പുതിയ ഏകീകൃത കുർബാന ക്രമം വേണ്ടതില്ലെന്ന് വത്തിക്കാൻ അറിയിച്ചതായി അതിരൂപത ബിഷപ്പ് ആന്‍റണി കരിയിൽ പറഞ്ഞിരുന്നു. പോപ്പുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ തീരുമാനമായെന്നും ജനാഭിമുഖ കുർബാന തുടരാൻ അനുമതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതുക്കിയ കുര്‍ബാന ഏകീകരണം നടപ്പിൽ വരുത്തരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലേക്ക് അതിരൂപതയിലെ വിശ്വാസികള്‍ പ്രതിഷേധ റാലിയും നടത്തിയിരുന്നു.