വായു മലിനീകരണം കുറവുള്ള നഗരങ്ങളില്‍ കേരളത്തില്‍ നിന്ന്‌ 5 നഗരങ്ങള്‍. തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്.


 

തൃശൂര്‍: രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ തൃശൂര്‍ ഉള്‍പ്പെടെ കേരളത്തിലെ അഞ്ചു നഗരങ്ങള്‍. ഡല്‍ഹിയടക്കം വിവിധ നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം നഗരങ്ങള്‍ വായുമലിനീകരണം കുറവുള്ള നഗരങ്ങളായി സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തിയത്.
വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്. കണ്ണൂര്‍– 50, തൃശൂര്‍– 52, കോഴിക്കോട്– 53, എറണാകുളം– 58 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു നഗരങ്ങളിലെ വായു മലിനീകരണ നില.
       ഡല്‍ഹിയും പരിസര നഗരങ്ങളുമാണ് ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉള്ള നഗരങ്ങള്‍. ഡല്‍ഹിയില്‍ 394, സമീപ നഗരങ്ങളായ ഫരീദാബാദില്‍ 400, നോയിഡ – 334, ഗ്രേറ്റര്‍ നോയിഡ- 298, ഗാസിയാബാദ്– 361, ഗുരുഗ്രാം– 325, മനേസര്‍– 310, മീററ്റ്- 316, മുസാഫര്‍നഗര്‍– 341, സോണിപറ്റ്– 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്. വായു മലിനീകരണം ഏറ്റവും കുറവുള്ള നഗരം കര്‍ണാടകയിലെ ചിക്കബല്ലാപ്പൂര്‍– 29 ആണ്. അമരാവതി– 47, ചാമരാജ്നഗര്‍– 33, ചിക്കമംഗളൂര്‍– 30, മൈസൂര്‍– 38, പുതുച്ചേരി– 42, ശിവമോഗ– 46, തിരുപ്പതി– 41 തുടങ്ങിയവയും മലിനീകരണം കുറവുള്ള നഗരങ്ങളാണ്.
        വായു മലിനീകരണം പൂജ്യം മുതല്‍ 50 വരെയുള്ള നഗരങ്ങള്‍ ലോ റിസ്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുക. 51 മുതല്‍ 100 വരെ നേരിയ തോതില്‍ മാത്രം ശ്വസനത്തിന് തടസ്സം വരുന്ന ഇടങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളിലും മറ്റു മുന്‍കരുതലിന്റെ ആവശ്യമില്ല. 101 മുതല്‍ 200 വരെ ശ്വസനത്തിനും മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.
أحدث أقدم