യുഎഇ-ഇന്ത്യ യാത്ര ഇനിമുതൽ കുറഞ്ഞ നിരക്കിൽ സാധ്യമാകും


ഇന്ത്യന്‍ തലസ്ഥാന നഗരമായ ഡല്‍ഹിയിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ അറേബ്യ അബുദാബി. അബുദാബിയിലെ ആദ്യത്തെ ബജറ്റ് കാരിയറായ എയര്‍ അറേബ്യ അബുദാബി നവംബര്‍ 24 മുതല്‍ ഇന്ത്യന്‍ തലസ്ഥാന നഗരമായ ഡല്‍ഹിയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കും. യുഎഇ യാത്രക്കാര്‍ക്ക് ആഴ്ചയില്‍ നാല് തവണ ഡല്‍ഹിയിലേക്ക് നേരിട്ട് വിമാനയാത്ര നടത്താം. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 10:35 ന് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഉച്ചകഴിഞ്ഞ് 3:20 ന് ഡല്‍ഹിയില്‍ എത്തിച്ചേരും.തിരിച്ചുള്ള വിമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് അതേ ദിവസങ്ങളില്‍ വൈകുന്നേരം 4 മണിക്ക് പുറപ്പെട്ട് 6:40 ന് അബുദാബിയില്‍ എത്തിച്ചേരും. ജൂലൈയില്‍ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസ് ആരംഭിച്ചതിന് ശേഷം എയര്‍ അറേബ്യ അബുദാബിയുടെ 16-ാമത്തെ റൂട്ടാണിത്. എയര്‍ അറേബ്യ അബുദാബിക്ക് ഇന്ത്യയില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്.എയര്‍ അറേബ്യയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ കോള്‍ സെന്ററില്‍ വിളിച്ചോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യാം. എയര്‍ അറേബ്യ സൗജന്യ കോവിഡ്-19 ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് സ്വയമേവ ഉള്‍പ്പെടുത്തും. കൂടാതെ യാത്രക്കാരില്‍ നിന്ന് അധിക രേഖകളൊന്നും ആവശ്യമില്ല.

أحدث أقدم