മരക്കാര്‍ അറബിക്കടലിന്റെ സിംഹം; ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നിലപാട് പ്രഖ്യാപിച്ച്‌ നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ.




കൊച്ചി :  മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നിലപാട് പ്രഖ്യാപിച്ച്‌ നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ. 

ഇനിയുള്ള മോഹന്‍ലാല്‍- ആന്റണി പെരുമ്പാവൂര്‍ സിനിമകളും തീയറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബ്രോഡാഡി അടക്കം ആശിര്‍വാദ് ഫിലിംസിന്റെ ഇനിയുള്ള അഞ്ച് സിനിമകളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' സിനിമ ഒ.ടി.ടിയില്‍ റിലീസ്​ ചെയ്യാന്‍ നിര്‍ദേശിച്ചത്​ മോഹന്‍ലാലാണെന്ന്​ നിര്‍മാതാവ്​ ആന്‍റണി പെരുമ്ബാവൂര്‍ പറഞ്ഞു. സിനിമ ഒരുക്കിയത്​ തീയറ്ററില്‍ വരണമെന്ന്​ ആഗ്രഹിച്ച്‌​ തന്നെയാണ്​. എന്നാല്‍, കോവിഡടക്കമുള്ള കാരണങ്ങളാല്‍ സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്​.

വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തില്‍ നടക്കാനിരുന്ന ചര്‍ച്ചയും മുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്​തമിച്ചു. തീയറ്റര്‍ ഉടമകളുടെ സംഘടനക്ക്​ കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്ന്​ മനസ്സിലായി.

തിയറ്റര്‍ ഉടമകള്‍ 40 കോടിയുടെ അഡ്വാന്‍സ്​ തന്നു എന്നത്​ തെറ്റാണ്. ഇത്രയും വലിയൊരു തുക ഒരു സിനിമക്കും ഇതുവരെ അഡ്വാന്‍സ്​ ലഭിച്ചിട്ടില്ല. 4. 895 കോടി രൂപയാണ്​ തീയറ്റര്‍ ഉടമകള്‍ തന്നത്​. പിന്നീട്​ ആ പൈസ തിരിച്ചുകൊടുത്തു

നാല്​ വര്‍ഷം മുൻപത്തെ കണക്ക് പ്രകാരം ഒരു കോടി ഇപ്പോഴും തീയറ്ററുകള്‍ തരാനുമുണ്ട്​- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

أحدث أقدم