ജോവാൻ മധുമല
പാമ്പാടി : ഗവർണ്ണറുടെ യാത്രാ പരിപാടിക്ക് മുന്നൊരുക്കം നടത്തിയ പോലീസ് ജീപ്പിടിച്ച് ഒരാൾക്ക്പരുക്ക്
ഇയാളെയും കൊണ്ട് മെഡിക്കൽകോളേജാശുപത്രിയിലേയ്ക്ക്പോയ ആബുലൻസും അപകടത്തിൽപെട്ടു.മറ്റൊരാൾക്കുംപരുക്ക്
പാമ്പാടി .കേരള ഗവർണ്ണുറുടെ നാളെത്തെ പര്യടനത്തിന് ട്രയൽ റൺ നടത്തുന്നതിനിടയിൽ പോലീസ് ജീപ്പിടിച്ച് ഒരാൾക്ക് പരുക്ക്.ഇയാളെ പാമ്പാടിതാലൂക്കാശുപത്രിയിൽ നിന്നും കോട്ടയംമെഡിക്കൽകോളേജാശുപത്രിയിലേയ്ക്ക് പോയ ആമ്പുലൻസ് ഇടിച്ച് മറ്റൊരാൾക്കും പരുക്കേറ്റു.പാമ്പാടി ടൗണിൽ വൈകിട്ട് അഞ്ചിനാണ് റോഡ് മുറിച്ചു കടന്ന പങ്ങട കൊട്ടാരത്തിൽ കെ.കെ.വിജയ(60)നെപോലീസ് ജീപ്പിടിച്ചത്.മുണ്ടക്കയത്തേക്കായിരുന്നു ട്രയൽ റൺ യാത്ര ഇയാളെപാമ്പാടിതാലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിന് ഗുരുതരപരുക്കേറ്റ വിജയനെ പാമ്പാടി ആശുപത്രിയിൽ നിന്നും കൊണ്ടുപോയ ആമ്പുലൻസ് പാമ്പാടി കാള ചന്തക്കു സമീപംവെച്ച് കോത്തല വട്ടുകളംസ്വദേശി ശ്രീജിത്ത് (40)നെഇടിച്ചു വീഴ്ത്തി.ഇദ്ദേഹത്തെ പാമ്പാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു