ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയര്‍ നറുക്കെടുപ്പില്‍ ഏഴ് കോടിയുടെ ഭാഗ്യം സ്വന്തമാക്കി ഇന്ത്യക്കാരന്‍


ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയറിന്റെ നറുക്കെടുപ്പ്
 

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ദുബായ് എയര്‍ ഷോ വേദിയായ ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ നടന്ന നറുക്കെടുപ്പിലാണ് റിയാന്‍ വല്‍ഡെയ്‌റോയ്ക്ക് ഭാഗ്യദേവതയുടെ കടാക്ഷം.

കഴിഞ്ഞ 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന 46 കാരന്‍ ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജറാണ്. 

 2 മാസം മുന്‍പാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. താങ്കളുടെ ഫോണ്‍വിളി ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു എന്നായിരുന്നു സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോള്‍ റിയാന്റെ പ്രതികരണം. 

നറുക്കെടുപ്പിന് പിന്നാലെ കുടുംബവുമായി നാട്ടിലേക്ക് മടങ്ങാനാണ് പദ്ധതിയെന്നും കുറച്ച് ആളുകളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ജേതാവാകുന്ന 185-ാമത്തെ ഇന്ത്യക്കാരനാണ് റിയാന്‍
Previous Post Next Post