ഡ​ല്‍​ഹി​ക്ക് ശ്വാ​സം മു​ട്ടു​ന്നു..! സ്കൂ​ളു​ക​ള്‍ അ​ട​ച്ചു, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ വ​ര്‍​ക്ക് ഫ്രം ​ഹോം






ന്യൂ​ഡ​ല്‍​ഹി: വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം. സ്കൂ​ളു​ക​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചു.

നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 17 വ​രെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം നി​ര്‍​ദേ​ശ​വും ന​ല്‍​കി. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ട​താ​ണെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യം കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ആ​ലോ​ചി​ക്കു​മെ​ന്നും കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​ധി​കാ​രി​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി പു​തി​യ ന​ട​പ​ടി​ക​ളും ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത് പ​രി​മി​ത​പ്പെ​ടു​ത്ത​ണം. വാ​ഹ​ന ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ സു​പ്രീം​കോ​ട​തിയും രംഗത്തെത്തിയിരുന്നു. ഡ​ല്‍​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ന്‍ എ​ന്ത് പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു.

വാ​യു നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ തി​ങ്ക​ളാ​ഴ്ച അ​ടി​യ​ന്ത​ര പ​ദ്ധ​തി അ​വി​ഷ്ക​രി​ക്കാ​നും കേ​ന്ദ്ര​ത്തോ​ട് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഡ​ല്‍​ഹി​യി​ലെ സ്ഥി​തി നി​ങ്ങ​ള്‍ കാ​ണു​ന്നി​ല്ലേ. ഞ​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍​പോ​ലും മാ​സ്ക് ധ​രി​ക്കു​ക​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ എ​ങ്ങ​നെ​യാ​ണ് സ്വീ​ക​രി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഞ​ങ്ങ​ളോ​ട് പ​റ​യു. ര​ണ്ട് ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ ആ​ണോ ഉ​ദേ​ശി​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു. വാ​യു​നി​ല​വാ​രം മെ​ച്ച​പ്പെ​ട്ടു​ത്താ​ന്‍ എ​ന്താ​ണ് പ​ദ്ധ​തി.

ക​ര്‍​ഷ​ക​ര്‍ വൈ​ക്കോ​ല്‍ ക​ത്തി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് വാ​യു​മ​ലി​നീ​ക​ര​ണം കൂ​ടി​യി​രി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചു. ഇ​ത് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.
Previous Post Next Post