ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം







മാവേലിക്കര( ആലപ്പുഴ) :  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. മാവേലിക്കര ഓലകെട്ടിയമ്പലം റോഡിൽ ആനയടിക്കാവിന് സമീപം ചെമ്പരത്തി മുക്കിലാണ് അപകടം നടന്നത്. ഡിയോ സ്കൂട്ടറും പൾസർ ബൈക്കുമാണ് നേർക്കുനേർ ഇടിച്ചത്. പല്ലാരിംമംഗലം സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

വിവരം അറിഞ്ഞ് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ജീപ്പിലാണ് നാല് പേരേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. റോഡിൽ രക്തം തളം കെട്ടികിടക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ പൂർണ്ണമായി തകർന്നു.


أحدث أقدم