ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്.മറിഞ്ഞത് ടൂറിസ്റ്റ് ബസ്സ്



മലപ്പുറം പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലുള്ളത്.
വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. 45ഓളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികളടക്കം 25 പേർക്ക് പരുക്കേറ്റു.
أحدث أقدم