ഇന്ന് ശബരിമല യാത്രയ്ക്ക് നിരോധനം






പത്തനംതിട്ട : ഇന്ന് ശബരിമല തീർത്ഥാടനത്തിനുള്ള അയ്യപ്പഭക്തരുടെ യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. 

കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയരുകയും കക്കി ഡാം തുറന്നിട്ടുള്ളതും പമ്പാ ഡാമിൽ റെഡ് അലർട്ട്  പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്ത് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ്   ഇന്ന് (20-11-2021) പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചതെന്ന് കളക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.

ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ virtual queue മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദര്‍ശനത്തിനെത്താനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. അവരവരുടെ ഇടങ്ങളിൽ നിന്നുമുള്ള യാത്ര ഇന്ന് ഒഴിവാക്കിക്കൊണ്ട് തീർത്ഥാടകർ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ അഭ്യർത്ഥിച്ചു. 
أحدث أقدم