മണർകാട് പഞ്ചായത്ത്‌ ബൈപാസ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം : റെജി എം. ഫിലിപ്പോസ്



മണർകാട് പഞ്ചായത്ത്‌ ബൈപാസ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം : റെജി എം. ഫിലിപ്പോസ്
മണർകാട് : 8 മീറ്റർ വീതിയുള്ള പഞ്ചായത്ത്‌ ബൈപാസ് റോഡ് പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തു സംരക്ഷണ ഭിത്തി നിർമ്മിച്ചു ബി. എം. & ബി. സി. നിലവാരത്തിൽ ടാർ ചെയ്യുകയോ, ടൈൽസ് പാകുകയോ ചെയ്ത്  സഞ്ചാര യോഗ്യമാക്കണമെന്നും  പഴയ കെ. കെ. റോഡ്  അടിയന്തിരമായി  ഉന്നത നിലവാരത്തിൽ ടാർ ചെയ്തു
സംരക്ഷിക്കണമെന്നും  ജില്ലാ പഞ്ചായത്ത്‌ മെമ്പർ റെജി എം. ഫിലിപ്പോസ്  ആവശ്യപ്പെട്ടു.
മണർകാട്  പഞ്ചായത്ത്‌ ബൈപാസ് റോഡിന്റെയും  പഴയ കെ. കെ. റോഡിന്റെയും  ശോച്യാവസ്ഥയിലും അധികാരികളുടെ അനാസ്ഥയിലും   പ്രതിക്ഷേധിച്ചു  ഐ. എൻ. ടി. യു. സി. മണർകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 
പ്രതിക്ഷേധ ധർണ്ണ  ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് രാജൻ തച്ചിലോത്ത് അധ്യക്ഷത വഹിച്ചു.
ഐ. എൻ. ടി. യു. സി. സംസ്ഥാന ജനറൽ സെക്രട്ടറി സാബു പുതുപ്പറമ്പിൽ പഞ്ചായത്ത്‌ മെമ്പർമാരായ ജിജി മണർകാട്, സക്കറിയ കുര്യൻ, ഷാനി പാറയിൽ, സുരേഖ ബി. ബി. നേതാക്കളായ മണർകാട് കുര്യാക്കോസ്, ജോജി സി. ജോൺ, പ്രസാദ് തോമസ് കുന്നേൽ, സുജാ തോമസ്, ജോബ് കുര്യാക്കോസ്, തമ്പാൻ പാറയിൽ, ബേബി വല്യഉഴം,കെ. കെ. സെൽവകുമാർ, തങ്കച്ചൻ അരീപറമ്പ്  തുടങ്ങിയവർ പ്രസംഗിച്ചു.
أحدث أقدم