പാമ്പാടി കാളച്ചന്തയിലെ തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു .. തൊട്ടടുത്ത കടകളിൽ വെള്ളം കയറാൻ തുടങ്ങി


.പാമ്പാടി : പാമ്പാടി കാളച്ചന്തയിലെ തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു .. തൊട്ടടുത്ത കടകളിൽ വെള്ളം കയറാൻ തുടങ്ങി ഇന്ന് രാവിലെ മുതൽ പാമ്പാടിയിൽ ഇരുണ്ട് മൂടിയ കാലാവസ്ഥയായിരുന്നു. തുടർന്ന് ഉച്ചക്ക് ശേഷം മൂന്നു മണിയോടെ ശക്തമായ മഴ ആരംഭിച്ചു രാത്രി 8 മണി വരെ മഴ തുടർന്നുകൊണ്ടിരിക്കുക യാണ് കഴിഞ്ഞ വർഷം ഈ ഭാഗത്തെ കടകളിൽ ശക്തമായ മഴയുടെ ഭാഗമായി വെള്ളം കയറിയിരുന്നു വെള്ളം കയറിയതിനെ തുടർന്ന് ആക്രി വ്യാപാരം നടത്തുന്ന സുധാകരൻ്റെ കടയിൽ വെള്ളം കയറുകയും പതിനായിരങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു ഇപ്പോഴും ചെറിയ മഴ പാമ്പാടിയിൽ തുടരുകയാണ് .. തൊട്ടടുത്ത മോൻസിയുടെ ഉടസ്ഥതയിൽ ഉള്ള ഇരുചക്ര വാഹന വർക്ക്ഷോപ്പിലും കഴിഞ്ഞ മഴക്കാലത്ത് വെള്ളം കയറിയിരുന്നു 
അതേ സമയം കുറെക്കാലം മുമ്പ് ഈ റോഡിൻ്റെ തിട്ട ഇടിഞ്ഞ് റോഡിൻ്റെ കുറച്ച് ഭാഗം തോട്ടിൽ വീണിരുന്നു പക്ഷെ പഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ നടപടികൾ ഒന്നും ഇതുവരെ സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു..
 മഴ തുടരുന്നപക്ഷം വെള്ളപ്പാച്ചിലിൽ റോഡ് പൂർണ്ണമായി തകരാനുള്ള സാധ്യത ഏറെയാണ്.
Previous Post Next Post