അതിവേഗ റെയിൽപ്പാതയുമായി മുന്നോട്ട്; ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു





തിരുവനന്തപുരം∙ അതിവേഗ റെയിൽപ്പാതയുടെ ഭൂമി ഏറ്റെടുക്കലിനു നേതൃത്വം നൽകാൻ അനിൽ ജോസിനെ ഡപ്യൂട്ടി കളക്ടറായി നിയമിച്ചു. 11 തഹസിൽദാർമാർ ഡപ്യൂട്ടി കളക്ടറിനു കീഴിൽ ഉണ്ടാകും. 530 കിലോമീറ്ററാണ് പാതയുടെ നീളം. 

നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായാണ് തിരൂർ മുതൽ കാസർകോടുവരെ 220 കിലോമീറ്റർ നിർദിഷ്ട പാത നിർമിക്കുന്നത്. 11 ജില്ലകളിലായി 1,221 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വീടുൾപ്പെടെ 9,314 കെട്ടിടങ്ങളെ പദ്ധതി ബാധിക്കും.
പദ്ധതിക്ക് 66,000 കോടി ചെലവു വരുമെന്നാണ് സർക്കാർ വിലയിരുത്തൽ. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രോജക്ട് റിപ്പോർട്ട് കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.

Previous Post Next Post