ശക്തമായ മഴയിൽ ആറ്റിങ്ങലിലെ റോഡുകൾ വെള്ളത്തിൽ.ദേശീയ പാതയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട്.


ആറ്റിങ്ങൽ : ഇന്ന് വൈകുന്നേരം മുതൽ പെയ്യുന്ന ശക്തമായ മഴയിൽ ആറ്റിങ്ങൽ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ട്. ദേശീയ പാതയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആറ്റിങ്ങൽ നഗരസഭയ്ക്ക് സമീപം, ആറ്റിങ്ങൽ മുസ്ലിം പള്ളിക്ക് സമീപം, ടൗൺ ഹാളിന് സമീപം ഉൾപ്പെടെ ദേശീയപാതയിൽ അവിടവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു. കൂടാതെ ഇട റോഡുകളിലും വെള്ളം നിറഞ്ഞു. 
ഗേൾസ്‌ സ്കൂളിന് സമീപവും ഡയറ്റ് സ്കൂളിനു സമീപവുമൊക്കെ വെള്ളക്കെട്ടായി മാറി. ഇരു ചക്ര വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ സംഭവങ്ങളും ഉണ്ടായി. കൂടാതെ ഇടറോഡുകൾ തകർന്നു കുഴികളായി കിടക്കുന്ന ഭാഗങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കുഴിയാണെന്ന് അറിയാതെ വാഹനങ്ങൾ കുഴിൽ വീഴുന്നുണ്ട്. അതും വലിയ അപകട സാധ്യതയുണ്ടാക്കുന്നു.
أحدث أقدم