പെട്രോൾ പമ്പിൽ വൻ തീപിടിത്തം ആളപായമില്ല

 
 ( ചിത്രം പ്രതീകാത്മകം ) 

​ കോഴിക്കോട് : തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വൻ തീപിടിത്തം .ഞായറാഴ്ച് വൈകുന്നേരം ആറരയോടുകൂടിയാണ് തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെ​ട്രോൾ പമ്പിൻ്റെ മുൻഭാഗത്ത് സ്ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടർന്നത്._
_പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അഗ്നി രക്ഷാ സേനയുടെയും അവസരോചിത ഇടപെടൽ കാരണം പെട്രോൾ നിറക്കുന്ന ഭാഗത്തേക്ക് തീ പടർന്നു പിടിക്കാതെ വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് നിരവധി വാഹനങ്ങൾ ഇന്ധനം നിറക്കാൻ വേണ്ടി പെട്രോൾ പമ്പിലുണ്ടായിരുന്നു._
_പെട്രോൾ പമ്പിൻ്റെ ലൈറ്റ് ഘടിപ്പിച്ച സൈൻ ബോർഡിൽ നിന്ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്​ ഏറെ ശ്രമകരമായി തീയണച്ചു. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലൂടെ രാത്രി എട്ടുമണിയോടെയാണ്​ തീ കെടുത്തിയത്​

Previous Post Next Post