യൂണിഫോം തേയ്ക്കുന്നതിനിടെ അയണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റു: പതിമൂന്ന് വയസുകാരി മരിച്ചു.


എറണാകുളത്ത് അയണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുവയസുകാരിയ്ക്ക് ദാരുണാന്ത്യം. എറണാകുളം വടക്കൻ പറവൂർ ചെറിയ പല്ലംതുരുത്ത് സ്വദേശികളായ അടിമപ്പറമ്പില്‍ സനീഷ്-നീതു ദമ്പതികളുടെ മകള്‍ സ്വാതി (13) ആണ് മരിച്ചത്.

പറവൂർ ഗവണ്‍മെന്റ് എച്ച്‌ എസ് എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി.

യൂണിഫോം തേയ്ക്കുന്നതിനിടെ അയണ്‍ ബോക്സില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വാതിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റുമോ‌ർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും.
Previous Post Next Post