പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ: സ്‌കൂൾ പ്രിൻസിപ്പലും അറസ്റ്റിൽ



 
കോയമ്പത്തൂർ: അധ്യാപകന്റെ പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ബംഗളൂരുവിൽ അറസ്റ്റിലായി. ചിന്മയ വിദ്യാലയത്തിലെ മുൻ പ്രിൻസിപ്പലാണ് അറസ്റ്റിലായത്. 

സ്‌പെഷ്യൽ ക്ലാസിനെന്ന രീതിയിൽ വിളിച്ചുവരുത്തി അധ്യാപകൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ അധ്യാപകൻ മിഥുൻ ചക്രബർത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 
ഇരുവരുടെയും പേരുകൾ പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. 

പ്രധാനാധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട രക്ഷിതാക്കൾ പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് സമരം ചെയ്യുകയായിരുന്നു. അറസ്റ്റോടെ സമരം അവസാനിപ്പിച്ചു.

Previous Post Next Post