പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു ..പാമ്പാടി ബസ്സ് സ്റ്റാൻഡിലെ ലൈറ്റുകൾ മിഴി തുറന്നു



പാമ്പാടി : പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു ..പാമ്പാടി ബസ്സ് സ്റ്റാൻഡിലെ ലൈറ്റുകൾ മിഴി തുറന്നു കഴിഞ്ഞ ആറ് മാസക്കാലമായി പാമ്പാടി ആലാമ്പള്ളി മുതൽ കാളച്ചന്തവരെ കൂരിരുട്ടായിരുന്നു .. പാമ്പാടിക്കാരൻ ന്യൂസ് ഈ അനാസ്ഥ ചൂണ്ടിക്കാട്ടി  വാർത്തയും  ഫേസ് ബുക്കിൽ തത്സമയവും ചെയ്തിരുന്നു തുടർന്ന് മുഖ്യധാരാ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു തുടർന്ന് വൈകിയാണെങ്കിലും ബസ്സ് സ്റ്റാൻഡിലെ. റ്റ്യൂബുകൾ നന്നാക്കി പ്രവർത്തനസജ്ജമാക്കി
അതേ സമയം ഹൈമാസ് ലൈറ്റ് ഇതുവരെ പ്രവർത്തിപ്പിക്കാനുള്ള കാര്യങ്ങൾ നടപ്പാക്കിയിട്ടില്ല എന്ന ആക്ഷേപം നിലനിൽക്കുന്നു ഹൈമാസ് ലൈറ്റ് ഇല്ലാത്തതിനാൽ 
പാമ്പാടി പോലീസിൻ്റെ സുരക്ഷാ ക്യാമറ പൂർണ്ണമായി പ്രവർത്തിക്കുകയില്ല ഇതു മൂലം ടൗണിൽ ഏതെങ്കിലും അത്യാഹിതം നടന്നാൽ തുടർനടപടിയെ ബാധിക്കും എന്ന കാര്യം ഉറപ്പ്
Previous Post Next Post