സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍. താന്‍ മദ്യപ്പിച്ച് ആഘോഷിക്കുന്നു എന്ന വ്യാജേനയാണ് വിവിധ പ്രൊഫൈലുകള്‍ വഴി വീഡിയോ പ്രചരിക്കുന്നത്. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാഘോഷിച്ചവരും തനിക്കെതിരെ സൈബര്‍ ബുള്ളിംഗ് നടത്തിയവര്‍ വരെയുള്ള മുഴുവന്‍ ആളുകള്‍ക്കെതിരെ പരാതികള്‍ നല്‍കി വരികയാണെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കിയെന്നും ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി. 'സംഘി- കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നത്. വ്യാജ ഐഡികള്‍ മുതല്‍ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ വരെ അക്കൂട്ടത്തിലുണ്ട. ഫേസ്ബുക്കിലും ഇന്‍സ്‌റാഗ്രാമിലും വാട്‌സാപ്പിലും ട്വിറ്ററിലും വരെ ഈ പ്രചരണം കണ്ടു. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ സൈബര്‍ ബുള്ളിയിങ് നടത്തിയവര്‍ വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും വേറെ വേറെ പരാതികള്‍ നല്‍കി വരികയാണ്.', ടി എന്‍ പ്രതാപന്‍ പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരുകളുടെ മദ്യനയങ്ങള്‍ക്കെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ച ആളാണ് താന്നെന്നും പ്രതാപന്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും മറ്റ് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ഒട്ടും മടിക്കാറില്ല. എന്നാല്‍ സൈബര്‍ ബുള്ളിംഗ്് ഒരു തൊഴിലായി സ്വീകരിച്ച സംഘപരിവാറുകാര്‍ അങ്ങേയറ്റം മോശമായ രീതിയിലാണ് തന്റെ പേജില്‍ ഇടപെടുന്നതെന്നാണ് നീരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രണ്ടാമത്തെ പുസ്തകമായ 'ഭ്രാന്ത് പെരുകുന്ന കാല'ത്തിന്റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാനായാണ് യുഎഇയില്‍ എത്തിയത്. അവിടെ ഒരു ഹോട്ടലില്‍ വെച്ചെടുത്ത വീഡിയോ പങ്കുവെച്ചാണ് ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത്. ഹോട്ടലിലേക്ക് കടന്നു വന്ന ഓരോ മലയാളിയും എന്റെയടുത്തു വരികയും പരിചയപ്പെടുകയും ചേര്‍ന്നു നില്‍ക്കുകയും ഷേക്ക് ഹാന്‍ഡ് ചെയ്യുകയുമെല്ലാം ചെയ്തിരുന്നു. അവരെയെല്ലാം ചേര്‍ത്തു പിടിച്ചും കുശലം പറഞ്ഞുമാണ് ഞാന്‍ തിരികെ പോന്നത്. അതിനെ മദ്യപിച്ചെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.