മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം അനുഭവപ്പെട്ടു, നേരിയ ഭൂചലനമാണെന്ന് സൂചന







കോട്ടയം : പാലാ മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണെന്നാണ് വിവരം.
ഇടുക്കിയിലെ
സീമോഗ്രാഫിൽ ചലനം രേഖപ്പെടുത്തിയതായി
അധികൃതർ അറിയിച്ചു. 

ഇന്ന് പകൽ 12.02 നാണ്
സംഭവം. മീനച്ചിൽ, പുലിയന്നൂർ വില്ലേജുകളിലും മുഴക്കം
അനുഭവപ്പെട്ടു. 
പൂവരണിയിൽ ഭൂചലന സമാനമായ
മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയക്കപ്പാലം,
ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കംഅനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പാലായിൽ
അരുണാപുരം, പന്ത്രണ്ടാംമൈൽ എന്നിവിടങ്ങളിലും
നേരിയ മുഴക്കം അനുഭവപ്പെട്ടു. ഏതാനും ദിവസം മുമ്പ്
രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെയുള്ള
വിറയലും അനുഭവപ്പെട്ടിരുന്നു.

Previous Post Next Post