യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ







കൊല്ലം : യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര കുഴിമതിക്കാട് സ്വദേശി റോഷിത്ത് (27) ആണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് തൃക്കടവൂർ കോട്ടക്കകം സ്വദേശിനിയാണ് പീഡിനത്തിന് ഇരയായത്. യുവാവ് മറ്റൊരു യുവതിയുമായി വിവാഹം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് യുവതി അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയത്.   

ഒരു വർഷത്തിലേറെ കാലമായി പീഡിപ്പിച്ച് വരികയായിരുന്നു. തെന്മലയിലെ ലോഡ്ജിൽ ഉൾപ്പെടെ യുവതിയെ എത്തിച്ച് പീഡനം നടത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ ദേവരാജന്റെ നേതൃത്യത്തിൽ എസ്.ഐമാരായ റഹീം, ശ്യാം, ഷബ്ന, എ.എസ്.ഐമാരായ ബാബുക്കുട്ടൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.



أحدث أقدم