പാമ്പാടി : പാമ്പാടി പഞ്ചായത്തിൽ കന്നുവെട്ടി പ്രദേശത്തുള്ളർ രാത്രി കാലങ്ങളിൽ കാട്ടുപന്നിയുടെ ശല്യം മൂലം ഭീതിയിലായിരിക്കുന്നു.
ഈ പ്രദേശത്തെ പ്രധാന റോഡാണ് കന്നുവെട്ടി പന്ത്രണ്ടാം മൈലിൽ റോഡ്. രാത്രി കാലങ്ങളിൽ ബസ് സർവീസ് കൂടുതൽ ഉള്ളത് പന്ത്രണ്ടാം മൈൽ വഴിയാണ് അതുകൊണ്ട് തന്നെ നിരവധി ആളുകൾ രാത്രി എറെ വൈകിയും ഈ വഴി യാത്ര ചെയ്യാറുണ്ട് എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റോഡ് രാത്രി കാലങ്ങളിൽ കാട്ടുപന്നി കൈ അടക്കി ഇരിക്കുകയാണ്.
സാധാര കാണാറുള്ളത് ചെറിയ കാട്ടുപന്നികൾ ആണ് എങ്കിൽ ഈ പ്രദേശത്ത് കാണപ്പെടുന്നത് ഭീമാകാരമായ പന്നികളെയാണ്. ബൈക്കിലും കാൽനടയായും എത്തുന്നവർ ഇവയുടെ മുന്നിൽ പെട്ടാൽ വലിയ അപകടം ഉറപ്പാണ്.
ചുറ്റും ജനവാസമില്ലാത്തതും എക്കറുകണക്കിന് കാടുപിടിച്ചു കിടക്കുന്ന റബർ തോട്ടവും ഈ പ്രദേശം നേരത്തെ തന്നെ ഭീതി ജനിപ്പിക്കുന്നതായിരുന്നു. കാട്ടുപന്നിയുടെ സാന്നിധ്യം കൂടെ അറിഞ്ഞതോടെ രാത്രി കാലങ്ങളിൽ മുളേക്കുന്നു നെടുങ്ങോട്ടുമല അട്ടിപ്പടി ചെറുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തേണ്ടവർ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങിയാണ് യാത്ര ചെയ്യുന്നത്.
വലിപ്പമുള്ള പന്നി ആയതിനാൽ അതിവിദഗ്ദ്ധൻമാർക്ക് മാത്രമേ പന്നിയെ വെടിവെയ്ക്കാനാകു. ഈ സാഹചര്യത്തിൽ വനം വകുപ്പിന്റ പരിശീലനം നേടിയവരെ കൊണ്ട് പന്നിയെ വെടിവെപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. അധികൃതരുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് നിവേദനം നൽകി.