ചണ്ഡീഗഢ് : പഞ്ചാബില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഖെയ്‌റയെ ഇ ഡി സംഘം അറസ്റ്റ് ചെയ്തത്.
വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മനുഷ്യക്കടത്ത് നടത്തുന്നവരുടെയും മയക്കുമരുന്ന് റാക്കറ്റിന്റെയും സഹായിയാണ് ഖെയ്‌റയെന്നാണ് ഇ ഡി ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖെയ്‌റയുടെ വസതിയിലും പഞ്ചാബിലെ ഒമ്പത് ഇടങ്ങളിലും ഡല്‍ഹിയിലെ രണ്ടിടങ്ങളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. 2015ലെ ഫസീല്‍ക മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ടാണ് കേസ്.