തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന് ഇടി മിന്നലേറ്റു.



കോട്ടയം: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന് ഇടി മിന്നലേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൊടിമരത്തിന്റെ ചുവട് ഭാഗത്തെ പഞ്ചവർഗ്ഗത്തറയും വടക്ക് ഭാഗത്തെ വേലിക്കെട്ടും ഇടിമിന്നലിൽ തകർന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപൻ, തിരുവാഭരണ കമ്മീഷണർ എസ് അജിത്ത് കുമാർ എന്നിവർ ക്ഷേത്രം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
أحدث أقدم