അമേരിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു.




 മസ്കിറ്റ് സിറ്റി :  അമേരിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു (56) ആണ് ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ കൊല്ലപ്പെട്ടത്.

മോഷണ ശ്രമത്തിനിടെയാണ് വെടിവയ്‌പ്പുണ്ടായത്. രക്ഷപ്പെട്ട അക്രമിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയിലാണ് കൗണ്ടറില്‍ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. പൊലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.

أحدث أقدم