അടിതെറ്റിയാൽ സിംഹത്തിന്റെ മുന്നിലേക്ക്, മൃഗശാലയിലെ സിംഹക്കോട്ടയിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി


 

 
ഹൈദരാബാദ്: ആഫ്രിക്കൻ സിംഹത്തിന്റെ മുന്നിൽ അകപ്പെട്ട 31കാരനെ രക്ഷപ്പെടുത്തി. ഹൈദരാബാദിലെ നെഹ്​റു സുവോളജിക്കൽ പാർക്കിൽ സിംഹത്തിന്റെ ഗുഹക്ക്​ സമീപ​ത്തെ പാറക്കല്ലിലേക്ക്​ യുവാവ്​ ചാടിക്കയറുകയായിരുന്നു. ജി സായ്​കുമാർ എന്ന യുവാവാണ്​ സിംഹത്തിന്​ മുന്നിൽ അകപ്പെട്ടത്​. 

ജീവനക്കാർക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ലാത്ത പാറക്കല്ലുകൾ കൊണ്ടുതീർത്ത മതിൽക്കെട്ടിനകത്താണ് യുവാവ് കടന്നത്. ഒരു പാറക്കൂട്ടത്തിനു മുകളിൽ സായ്കുമാർ ഇരിക്കുന്നതും തൊട്ടുതാഴെ സിംഹം അയാളെ നോക്കിനിൽക്കുന്നതും വീഡിയോയിൽ വ്യക്തം. 

അടിതെറ്റിയാൽ സിംഹത്തിന്റെ മുന്നിലേക്കാകും യുവാവിന്റെ വീഴ്​ച. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റുള്ളവർ ജീവനക്കാരെ വിവരം അറിയിച്ചു. ആളുകൾ യുവാവിനോട് ആക്രോശിക്കുന്നതും സൂക്ഷിക്കാൻ പറയുന്നതും സഹായത്തിനായി വിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. 

യുവാവിനെ മൃഗശാല ജീവനക്കാർ രക്ഷപ്പെടുത്തി പിടികൂടി ബഹദൂർപുര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെന്ന് നെഹ്രു സുവോളജിക്കൽ പാർക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

أحدث أقدم