ആലപ്പുഴ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡ് കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ ആനി രഞ്ജിത്ത് (57) മക്കളായ ലെനിൻ ജോസഫ് (അനിൽ (35),
സുനിൽ ജോസഫ് (32) എന്നിവരാണ് മരിച്ചത്.
മാതാവിനെ മുറിയിൽ തൂങ്ങിയ നിലയിലും മക്കളെ മുറികളിലെ കട്ടിലുകളിൽ മരിച്ച നിലയിലുമാണ് കണ്ടത്.
പിതാവ് രഞ്ജിത്ത് നേരത്തെ മരിച്ചിരുന്നു. മത്സ്യതൊഴിലാളി കുടുംബമായിരുന്നു.
ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ ഇവരെ മരിച്ച നിലയിൽ കണ്ടത്.
യുവാക്കൾ രണ്ട് പേരും അവിവാഹിതരാണ്. മാരാരിക്കുളം പോലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി.