ഒമിക്രോണ്‍ ഭീതി; കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം


ന്യൂഡല്‍ഹി▪️രാജ്യത്ത് ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. 10 സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലും സംഘമെത്തും. അതേസമയം, രാജ്യത്ത് ഇതുവരെ 415 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 115 പേര്‍ രോഗമുക്തരായെി.108 ഒമിക്രോണ്‍ കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ഡല്‍ഹി(79), ഗുജറാത്ത്(43), തെലുങ്കാന(38), കേരളം(37),തമിഴ്നാട്(34) എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ കനത്ത നിരീക്ഷണത്തിലാണ്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെയും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റേതാണ് റിപ്പോര്‍ട്ട്.
Previous Post Next Post