'ജില്ലയില്‍ 203 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 79 പേര്‍ രോഗമുക്തരായി. 4089 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 95 പുരുഷന്‍മാരും 93 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 2265 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344511 പേര്‍ കോവിഡ് ബാധിതരായി. 338102 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18828 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-31
പാലാ-12
ചിറക്കടവ്-8
ചങ്ങനാശേരി, വാഴപ്പള്ളി, കുറവിലങ്ങാട്, ഭരണങ്ങാനം, പുതുപ്പള്ളി, പാമ്പാടി, എരുമേലി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി- 5
കരൂര്‍, പാറത്തോട്, കടനാട്, രാമപുരം, മാഞ്ഞൂര്‍-4
തിടനാട്, അതിരമ്പുഴ, മുത്തോലി, നീണ്ടൂര്‍, മുണ്ടക്കയം, വാകത്താനം, ഉഴവൂര്‍, കുമരകം, വെള്ളൂര്‍, വാഴൂര്‍, മരങ്ങാട്ടുപിള്ളി, വിജയപുരം, മീനച്ചില്‍- 3
കുറിച്ചി, എലിക്കുളം, കെഴുവനാല്‍, പായിപ്പാട്, നെടുംകുന്നം, മാടപ്പള്ളി, തൃക്കൊടിത്താനം, കിടങ്ങൂര്‍, വൈക്കം, കൂട്ടിക്കല്‍, ഏറ്റുമാനൂര്‍, കല്ലറ, വെളിയന്നൂര്‍, മീനടം, ഞീഴൂര്‍, മേലുകാവ്, മുളക്കുളം- 2
പനച്ചിക്കാട്, കങ്ങഴ, പൂഞ്ഞാര്‍, തലയോലപ്പറമ്പ്, തീക്കോയി, അയര്‍ക്കുന്നം, മണിമല, തിരുവാര്‍പ്പ്, പൂഞ്ഞാര്‍ തെക്കേക്കര, പള്ളിക്കത്തോട്, ഈരാറ്റുപേട്ട, ഉദയനാപുരം, തലപ്പലം, കറുകച്ചാല്‍- 1