അബുദാബി ബി​ഗ് ടിക്കറ്റ്; 20.54 കോടി രൂപ സമ്മാനം അടിച്ചത് കൂട്ടുകാരായ ആറ് മലയാളികൾക്ക്



അബുദാബി: ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20.54 കോടി രൂപ (ഒരു കോടി ദിർഹം) സമ്മാനം സ്വന്തമാക്കി മലയാളികൾ. ഒമാനിലെ സീബിൽ ജോലി ചെയ്യുന്ന ആറം​ഗ മലയാളി സംഘത്തിനാണ് കോടികളുടെ ഭാ​ഗ്യം. 
രഞ്ജിത്ത് വേണു​ഗോപാൽ (കൊല്ലം), മുഹമ്മദ് യൂസഫ് (കണ്ണൂർ), വിഎസ് വിപിൻ (തിരുവനന്തപുരം), ഷാലു ശങ്കർ, കെജി ഷാജി (തൃശൂർ), ഇസ്മായിൽ (കോഴിക്കോട്) എന്നിവർക്കാണ് സമ്മാനം അടിച്ചത്. 
12 വർഷമായി ഒമാനിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രഞ്ജിത്തിന്റെ പേരിലാണ് ടിക്കറ്റെടുത്തത്. ഡിസംബർ മൂന്നിനായിരുന്നു നറുക്കെടുപ്പ്.
أحدث أقدم