ഇളങ്കാട് ഉരുൾപൊട്ടൽ. ഇന്ന് വൈകുന്നേരത്തോടെ ശക്തമായ മഴ അനുഭവപ്പെട്ടതിനെ തുടർന്നാണ് കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് മേഖലയിൽ ഉരുൾ പൊട്ടിയത്. എന്തയാർ, ഇളംകാട് മേഖലയിൽ മഴ തുടരുകയാണ്.
പുല്ലകയാറ്റിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്..
റവന്യൂ, പൊലീസ്, സംഘം കൂട്ടിക്കലിലുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്ത് ഉണ്ട് . വെള്ളത്തിൻ്റെ ഒഴുക്ക് കുറഞ്ഞതായാണ് അവസാനം ലഭിച്ച വിവരം