ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ അഞ്ച് ഷട്ടറുകളിലൂടെയാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്.
60 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 3947 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 141.85 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 5.15നാണ് നാല് ഷട്ടറുകള്‍ തുറന്നത്. 30 സെന്റീ മീറ്ററാണ് ആദ്യം ഉയര്‍ത്തിയത്. പിന്നാലെ ആറ് മണിയോടെ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി.