തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു








തീക്കോയി: വെള്ളികുളം കരിമ്പൻ കയത്തിൽ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം കഴകൂട്ടം സ്വദേശി ഇ.ജി അജിൻ (25) ആണ് കയത്തിൽ മുങ്ങി മരിച്ചത്.  സുഹൃത്തുക്കൾക്കൊപ്പം വാഗമൺ സന്ദർശിക്കുവാൻ എത്തിയതായിരുന്നു അജിൻ. ശനിയാഴ്ച ഉച്ചക്ക് സുഹൃത്തുക്കളിൽ ഒരാളുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തീക്കോയി വെള്ളികുളത്ത് ഉള്ള തോട്ടത്തിലെത്തിയ ഇവർ തോട്ടത്തിന് സമീപമുള്ള മീനച്ചിലാറ്റിൽ കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളിക്കുന്നതിനിടെ അജിൻ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നീന്തി പോകുകയായിരുന്നു. ഇതിനിടെ അജിൻ കയത്തിൽ താന്നു പോകുകയായിരുന്നു. ആൾതാമസം ഇല്ലാത്ത പ്രദേശം ആയതിനാൽ കൂടെ ഉള്ള സുഹൃത്തുകൾ നാട്ടുകാരെ വിവരം അറിയിക്കുകയും ഗ്രാമ പഞ്ചായത്ത്‌ അംഗം പി.എസ് രതീഷിന്റെ നേതൃത്വത്തിൽ മൃതദേഹം മുങ്ങി എടുക്കുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം പാല ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പിതാവ് : എഡ്വിൻ അലക്സ്, സഹോദരൻ എലിൻ

തിടനാട്ടിലുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു അജിൻ
ബന്ധുക്കൾക്കൊപ്പം കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു.
ബന്ധുവിന്റെ ഉടമസ്ഥതയിൽ തീക്കോയിലുള്ള തോട്ടത്തിന് അടുത്താണ് കയം.

Previous Post Next Post