തിരുവനന്തപുരം: ജനങ്ങള്‍ ചില ആവശ്യങ്ങള്‍ക്ക് സമീപിക്കുമ്പോൾ അത്ര ആരോഗ്യകരമായ സമീപനം ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്‍റെ മുന്നില്‍ കിട്ടിപ്പോയി എന്ന മട്ടില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചിലരെന്നും കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'നാടിനെ സേവിക്കാനാണ്, ആ വരുന്നവരെ വിഷമിപ്പിക്കാനോ പ്രയാസപ്പെടുത്താനോ അല്ല കസേരയില്‍ ഇരിക്കുന്നത്. ആ ഉദ്ദേശ്യത്തോടെ കാര്യം നീക്കിയാല്‍ ഒരു ഘട്ടത്തില്‍ പിടി വീഴും. പിന്നെ ഇരിക്കുന്നത് ആ കസേരയില്‍ ആവില്ല, താമസം എവിടെയാകുമെന്ന് എല്ലാവര്‍ക്കും അറിയാം' -മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
പ്രളയസമയത്തടക്കം തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. തുടര്‍ന്നാണ്, ഇതിനപവാദമായി ചിലരുണ്ടെന്നും അത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.